ചാലിശേരി ജിസിസി ആർടസ് ആൻ്റ് സ്പോർട്സ് ക്ലബ്ബും മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് മുക്കിലപീടികയും സംയുക്തമായി നടത്തുന്ന പുലിക്കോട്ടിൽ കുഞ്ഞൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, നാലകത്ത് ടിബർ റണ്ണേഴ്സ് ട്രോഫി ക്കും വേണ്ടിയുള്ള രണ്ടാമത് അഖില കേരള ഫുട്ബോൾ ടൂർണമെൻ്റിൻ്റെ സീസൺടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കും.വൈകീട്ട് 7.30 pm ന് ജിസിസി ക്ലബ്ബ് ഹൗസിൽ വെച്ച് പ്രശസ്ത സിനിമ കലാസംവിധായകൻ അജയൻ ചാലിശ്ശേരി ഉദ്ഘാടനം ചെയ്യും. മഹാത്മ ചാരിറ്റബിൾ ,ജിസിസി ക്ലബ്ബ് ,ടുർണ്ണമെൻ്റ് ഭാരവാഹികൾ ഉൾപ്പെടെ ജനപ്രതിനിധികൾ , സാമൂഹിക-സംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.ഫെബ്രുവരി ഒന്ന് മുതൽ ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്താണ് അഖില കേരള സെവൻസ് ഫ്ളഡ് ലൈറ്റ് ടൂർണ്ണമെൻ്റ് നടക്കുന്നത്


