കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു; മലപ്പുറത്ത് മൂന്ന് വയസ്സുകാരി മരിച്ചു


 മലപ്പുറം: നിലമ്പൂരില്‍ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂര്‍ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ ഐറ ബിന്ദ് സമീറാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 5ന് ആണ് അപകടം. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കുകളോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമായത്.

Post a Comment

Previous Post Next Post