തൃത്താല ബ്ലോക്ക് പഞ്ചായത്ത് പി എം എ വൈ -ലൈഫ് ഗുണഭോകൃത് സംഗമവും ആദ്യ ഗഡു വിതരണവും നടത്തി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പി എം എ വൈ (PMAY ) ലൈഫ് ഗുണഭോകൃത് സംഗമവും ആദ്യ ഗഡു വിതരണവും നടത്തി
ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അഡ്വ.വി.പി റജീന അധ്യക്ഷയായി. 350 കുടുംബങ്ങൾക്കാണ് ആദ്യ ഗഡു വിതരണം നടത്തിയത്.20 24-25, 25-26 വാർഷിക പദ്ധതിയുടെ ഭാഗമായി മൂന്നര കോടിയാണ് ഇതിനായി വകയിരുത്തുന്നത്. ഏഴ് പഞ്ചായത്തിൽ നിന്നും 50 പേർ വീതം 350 പേർക്കാണ് ആദ്യ ഘട്ടത്തിൽ തുക ലഭിക്കുക.അർഹരായി കണ്ടെത്തിയ മുഴുവൻ പേർക്കും രണ്ട് ഘട്ടമായി തുക നൽകാനാണ് ബ്ലോക്ക് ഭരണസമിതി ലക്ഷ്യം വെയ്ക്കുന്നത്. ഏഴ് പഞ്ചായത്തിൽ നിന്നും തെരെഞ്ഞെടുത്ത ഓരോ ഗുണഭോക്താവിന് മന്ത്രി ചെക്കിൻ്റെ മാതൃക കൈമാറി.ഹൗസിംഗ് ഓഫീസർ എ.പി. രാജേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി, ചാലിശേരി പ്രസിഡൻ്റ് വിജേഷ് കുട്ടൻ, ബ്ലോക്ക് അംഗങ്ങളായ കൃഷ്ണ കുമാർ മാഷ്, ഷെറീന ടീച്ചർ, സെക്രട്ടറി എ.ജി അനിൽ കുമാർ, ജിഇഒ കെ പ്രസാദ്, എച്ച്.സി ധർമ്മദാസ് എന്നിവർ സംസാരിച്ചു'