കുളങ്കര താലപ്പൊലി ഞായറാഴ്ച എടപ്പാളിൽ ഗതാഗതനിയന്ത്രണം


 കുളങ്കര താലപ്പൊലി

ഞായറാഴ്ച എടപ്പാളിൽ ഗതാഗതനിയന്ത്രണം 


എടപ്പാളിൽ ഞായറാഴ്ച നടക്കുന്ന ശുകപുരം കുളങ്കര താലപ്പൊലി മഹോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി ഗതാഗതനിയ ന്ത്രണമടക്കമുള്ള നടപടികൾക്ക് പോലീസ് നിർദേശം നൽകി.


ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമുതലാണ് 

വട്ടംകുളം എടപ്പാൾ മേഖലയിൽ പൂർണ ഗതാഗതനിയന്ത്രണം. സംസ്ഥാനപാതയിലൂടെ വരുന്ന ബസുകൾ ടൗണിൽ പ്രവേശിക്കാ തെ മേൽപ്പാലം വഴി പോകണം. പട്ടാമ്പി റോഡിലൂടെ വരുന്ന വാഹനങ്ങൾ വട്ടകുളത്തുനിന്ന് പഞ്ചായത്ത് ഓഫീസ് വഴിയും കുറ്റിപ്പാല വഴിയും നടുവട്ടമെത്തി തൃശ്ശൂർ റോഡിലേക്ക് പോകണം. പൊന്നാനിക്കുള്ളവ നടുവട്ടത്തുനിന്ന് അയിലക്കാട്, 

അംശക്കച്ചേരി വഴിയും കുറ്റിപ്പുറം ഭാഗത്തെ ക്കുള്ളവർ എടപ്പാൾ മേൽപ്പാലം വഴിയും പോകണം.

പൊന്നാനിയിൽനിന്ന് പട്ടാമ്പി റോഡി ലേക്കുള്ള വാഹനങ്ങളും ഇതേ റൂട്ടിൽ വട്ടംകുളമെത്തി പോകണം. പൊന്നാനിയിൽനിന്ന് കുറ്റിപ്പുറം, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ള

വാഹനങ്ങൾക്ക് നിയന്ത്രണമില്ല. ക്ഷേത്രാചാരപ്രകാരം വരവുകാഴ്ചകളൊന്നും നടപ്പുരയിൽ കയറാതെ ദേവീദർശനം നടത്തണമെന്നും കമ്മിറ്റി നൽകുന്ന സമയക്രമം പാലിച്ച് രാത്രി ഒൻപതിനു മുൻപ് എല്ലാ വരവുകമ്മിറ്റികളും ക്ഷേത്രമുറ്റം വിടണമെന്നും പോലീസ് അറിയിച്ചു. എടപ്പാൾ-വട്ടംകുളം റോഡിൽ ഗതാഗതതടസ്സമുണ്ടാക്കുംവിധം റോഡുകളിൽ കച്ചവടമനുവദിക്കില്ലെന്നും സി.ഐ. എസ്. ഷൈൻ, എസ്.ഐ. സി.പി. റോബർ ട്ട് എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post