ചങ്ങരംകുളം ചെറവല്ലൂർ ആമയത്ത് കാർ സൈക്കിളിൽ ഇടിച്ച് കല്ലുർമ്മ സ്വദേശി മരിച്ചു.കല്ലുർമ്മ പേരോത്തയിൽ 72 വയസുള്ള കൃഷ്ണൻകുട്ടി ആണ് മരിച്ചത്. ഞായറാഴ്ച കാലത്ത് എട്ടര മണിയോടെയാണ് അപകടം.കാർ നിയന്ത്രണം വിട്ട് കൃഷ്ണൻകുട്ടിയുടെ സൈക്കിളിൽ ഇടിച്ച് വൈദ്യുതി കാലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ കൃഷ്ണൻകുട്ടിയെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും.