പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാ നത്തൊഴിലാളികൾ പിടിയിൽ.


 പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാ നത്തൊഴിലാളികൾ പിടിയിൽ.


ആസാം നാഗൗൺ സ്വേദശികളായ അഷി ക്കുർ റഹ്മാൻ (20), ഉമർ ഫറൂഖ് (25) എന്നി വരെയാണ് പെരുമ്പാവൂർ പോലീസ് പിടി കൂടിയത്.


കുറ്റിപ്പാടത്തെ വുഡ് ഇൻസ്ട്രീസിൽ നി ന്നും പ്ലൈവുഡ് പഞ്ചിംഗിന് ഉപയോഗി ക്കുന്ന പിച്ചളയിലുള്ള എംപോസിംഗ് പ്ലൈ റ്റുകളാണ് മോഷ്ടിച്ചത്. ഇതിന് മൂന്നു ലക്ഷ ത്തിലേറെ രൂപ വില വരും.


പല ദിവസങ്ങളിലായാണ് മോഷണം നട ത്തിയത്. സിഐ ടി.എം. സുഫി, എസ്ഐ റിൻസ് എം. തോമസ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.

Post a Comment

Previous Post Next Post