എരുമപ്പെട്ടി വേലൂരിൽ ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു.


 എരുമപ്പെട്ടി വേലൂരിൽ ഗൃഹനാഥൻ കടന്നൽ കുത്തേറ്റ് മരിച്ചു. വല്ലൂരാൻ വീട്ടിൽ പൗലോസ് മകൻ ഷാജു (60)ആണ് മരിച്ചത്. കടന്നൽ കർഷകനായ ഷാജുവിന് കൃഷിത്തോട്ടത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെ ഇന്നലെ അർദ്ധരാത്രിയോടെ മരണ സംഭവിച്ചത്. പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഷിജുവിനെ കടന്നൽ ആക്രമണത്തിൽ നിന്നും മോചിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.

Post a Comment

Previous Post Next Post