ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് വര്‍ധിപ്പിച്ച് എയര്‍ഇന്ത്യ എക്സ്‌പ്രസ്


 ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് വര്‍ധിപ്പിച്ച് എയര്‍ഇന്ത്യ എക്സ്‌പ്രസ്. ഇനി മുതല്‍ 30 കിലോ വരെ നാട്ടില്‍ നിന്ന് കൊണ്ടു പോകാം. നേരത്തെ ഇത് 20 കിലോ ആയിരുന്നു. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

രണ്ട് ബാ​ഗുകളിലായി 30 കിലാ വരെ കൊണ്ടുപോകാമെന്നാണ് അറിയിപ്പ്. തൂക്കം അധികമായാൽ പണം നൽകേണ്ടി വരും. നേരത്തേ ഗൾഫിൽ നാട്ടിലേക്ക് പോകുന്നവർക്ക് 30 കിലോ ബാഗേജ് അനുവദിച്ചിരുന്നു. അതേസമയം എക്‌സ്പ്രസ് ബിസ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ മാറ്റം ബാധകമല്ലെന്ന് വിമാനകമ്പനി അറിയിച്ചു.


Post a Comment

Previous Post Next Post