കൂറ്റനാട് ദേശോത്സവം സംഘാടക സമിതി രൂപവൽക്കരിച്ചു.
കൂറ്റനാട് :ഫെബ്രുവരി 5 ,6 തിയ്യതികളിൽ നടക്കുന്ന കൂറ്റനാട് ദേശോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടേയും, കേന്ദ്രകമ്മിറ്റി, ഉപകമ്മിറ്റികൾ, പൗരപ്രമുഖർ, പൊതു പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗം ചേർന്ന് സംഘാടക സമിതി രൂപവൽക്കരിച്ചു. ശനിയാഴ്ച കൂറ്റനാട്, നാഗലശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന യോഗത്തിൽ സെക്രട്ടറി രവി കുന്നത്ത് സ്വാഗതം പറഞ്ഞു പ്രസിഡണ്ട് പി എ അബ്ദുൾ ഹമീദ് അധ്യക്ഷനായി ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വിജീഷ് കുട്ടൻ, ഉത്ഘാടനം ചെയ്തു
പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ, പഞ്ചായത്ത് മെമ്പർ ഷിൽജ ഫാത്തിമ, കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ.പി. സിദ്ദീഖ് രവി മാരാത്ത് ഗഫൂർ ന്യൂ ബസാർ തുടങ്ങിയവരും സംസാരിച്ചു ദേശോത്സവത്തിൻ്റെ കേന്ദ്ര കമ്മറ്റി ഭാരവാഹികളും 28 ഉപകമ്മറ്റികളെ പ്രതിനിധികരിച്ച് കമ്മിറ്റി ഭാരവാഹികളുമാണ് യോഗത്തിൽ പങ്കെടുത്തത്.
ഭാരവാഹികൾ:
ചെയർമാൻ : വിജേഷ് കുട്ടൻ.
കൺവീനർ: രവികുന്നത്ത് .പി.ആർ കുഞ്ഞുണ്ണി , പി.ബാലൻ,വി.വി ബാലചന്ദ്രൻ, കെ.പി ശ്രീനിവാസൻ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടനാ നേതാക്കൾ പൗരപ്രമുഖർ തുടങ്ങിയവരും സംഘാടക സമിതി അംഗങ്ങളാണ്.
28 കമ്മിറ്റികളുടെ വിവിധ കലാരൂപങ്ങൾ,ബാൻ്റ് വാദ്യങ്ങൾ, ചെണ്ടമേളം ആന എഴുന്നെള്ളിപ്പ്, നാടൻ കലകൾ, തുടങ്ങിയ ആഘോഷ പരിപാടികൾ വൈകീട്ട് 5 ന് കൂറ്റനാട് ജുമാ മസ്ജിദിന് സമീപം കേന്ദ്രീകരിച്ച് ഭാരവാഹികളുടെ നേതൃത്വത്തിലെത്തുന്ന ഘോഷയാത്ര തൃത്താല റോഡിലെ വാഴക്കാട് പാടശേഖരത്തിൽ സംഗമിക്കുമെന്ന് ഭാരവാഹികളായ വിജേഷ് കുട്ടൻ, രവി കുന്നത്ത് ,പി .വി അബ്ദുൾ ഹമീദ് പി.ബാലൻ ഗഫൂർ ന്യൂ ബസാർ അജയൻ കൂറ്റനാട് സി രവീന്ദ്രൻ എന്നിവർ അറി യിച്ചു