ഓപ്പറേഷന്‍ ക്ലീന്‍' പരിശോധനയില്‍ രണ്ട് ബംഗ്ലാദേശി യുവതികള്‍ കൂടി പൊലീസ് പിടിയിലായി.ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശിനിയായ റുബിന (20), ശക്തിപൂര്‍ സ്വദേശിനി കുല്‍സും അക്തര്‍ (23) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡും കണ്ടെടുത്തു.
2024 ഫെബ്രുവരി മുതല്‍ രണ്ട് പേരും കേരളത്തിലുണ്ട്. അതിര്‍ത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജന്റ് വഴിയാണ് ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയത്. യുവതികള്‍ക്ക് ഇവിടെ സഹായം ചെയ്തവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:
STATE NEWS


