തൃത്താല ബ്ലോക്ക് പഞ്ചായത്ത് കാലിത്തീറ്റ വിതരണം ചെയ്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സബ്‌സിഡി നിരക്കിൽ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു.ഞാങ്ങാട്ടിരി ക്ഷീരസംഘത്തിൽ നടന്ന വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി അധ്യക്ഷനായിരുന്നു.
ബ്ലോക്ക് പരിധിയിലെ എല്ലാ ക്ഷീരകർഷകർക്കും സബ്സിഡി നിരക്കിൽ കാലിത്തീറ്റ ലഭിക്കുന്ന ഈ പദ്ധതിക്കായി പതിനഞ്ച് ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. ബ്ലോക്ക് തല ക്ഷീരവികസന ഓഫീസർ ദിവ്യ വത്സൻ പദ്ധതി വിശദീകരണം നടത്തി.
തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ജയ,
ബ്ലോക്ക് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ കുമാർ മാഷ്, വിവിധ ക്ഷീരസംഘം പ്രസിഡൻ്റുമാര സൈതലവി ചാത്തന്നൂർ,കൃഷ്ണൻ ചാഴിയാട്ടിരി ,സത്യൻ മേഴത്തൂർ, കെ.സുബഹ്മണ്യൻ, ബേബി വിനോദിനി എന്നിവർ സംസാരിച്ചു.