തൃശൂർ 'പെരിഞ്ഞനത്ത് യുവതിയെ ഓട്ടോയിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിൽ ഓട്ടോ ഡ്രൈവർ അറസ്‌റ്റിൽ.
പാലക്കാട് കണ്ണമ്പ്ര പരുവശ്ശേരി സ്വദേശി ചാമപറമ്പിൽ സന്തോഷ് (45) ആണ് പിടിയിലായത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പെരിഞ്ഞനം വെസ്‌റ്റ് ദുർഗാനഗറിൽ വെച്ചായിരുന്നു സംഭവം. മാർക്കറ്റിംഗ് കമ്പനിയിലെ സെയിൽസ് ഗേളായ യുവതിയെയാണ് ഇയാൾ ഓട്ടോയിൽ ബലമായി പിടിച്ചു കയറ്റി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.


