പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര വിതരണം ചെയ്തു


 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര വിതരണം ചെയ്തു


കുന്നംകുളം നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ പരിധിയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന അനുബന്ധമായി മേശ, കസേര എന്നിവ വിതരണം ചെയ്തു. 


സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 5-ാം ക്ലാസ്സില്‍ പഠിക്കുന്ന 61 കുട്ടികള്‍ക്കാണ് 3 ലക്ഷത്തി 5,000 രൂപ ചെലവഴിച്ച് മേശകളും കസേരകളും നല്‍കിയത്. 


നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ എ.സി മൊയ്തീന്‍ എം എല്‍ എ കാണിയാമ്പാല്‍ സ്വദേശി എ.എസ് ഗ്യാന്‍ദേവിന് മേശയും കസേരയും നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. 


വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, കൌണ്‍സിലര്‍മാരായ ബിജു സി.ബേബി, ഗീത ശശി, നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥന്‍, എസ് സി ഡവലപ്മെന്റ് ഓഫീസര്‍ എം.എന്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post