ചാലിശ്ശേരി സെൻ്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് കൊടിയേറി.
ഞായറാഴ്ച കുർബാനയ്ക്ക് ശേഷം വികാരി ഫാ ബിജു ഇടയാളികുടിയിൽ പെരുന്നാളിന് കൊടിയേറ്റി
ജനുവരി 24, 25 (വെള്ളി , ശനി) ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷിക്കുന്നത് വെള്ളിയാഴ്ച വൈകിട്ട് സന്ധ്യാ പ്രാർത്ഥന , വിശുദ്ധ കുർബാന , ആശീർവാദം എന്നിവ നടക്കും.
25 ന് ശനിയാഴ്ച രാവിലെ ഒമ്പതിന് രൂപത അധ്യഷൻ യൂഹാനോൻ മോർ തെയഡോഷ്യസ് മെത്രാപോലീത്തക്ക് സ്വീകരണം , കുർബാന , ആശിർവാദം , സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും
പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. ബിജു ഇടയാളികുടിയിൽ , ട്രസ്റ്റി ഗാഡ്സൺ മാത്യു , സെക്രട്ടറി വർഗീസ് പുലിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകും.