ജനുവരി 22 ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കും


 എടപ്പാൾ: ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാടിനെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാൻ കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന എക്സി. കമ്മിറ്റി അംഗം സി.പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ പി.മുഹമ്മദ് ജലീൽ അധ്യക്ഷത വഹിച്ചു. സി.വി. സന്ധ്യ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സി.എസ് മനോജ്, രഞ്ജിത് അടാട്ട്,കെ. പ്രമോദ്, കെ.എം അബ്ദുൽ ഹക്കീം, ബിജു.പി.സൈമൺ, പി.റാബിയ എന്നിവർ സംസാരിച്ചു. സെക്രട്ടറി എസ്. അശ്വതി സ്വാഗതവും, ട്രഷറർ എസ്. സുജ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post