കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ ചാലിശേരി സഹയാത്രയിലെ ഭിന്നശേഷി സുഹൃത്തുകൾക്കൊപ്പം പുതുവത്സര ആഘോഷങ്ങൾ നടത്തി.


 കടവല്ലൂർ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾ ചാലിശേരി  സഹയാത്രയിലെ ഭിന്നശേഷി സുഹൃത്തുകൾക്കൊപ്പം പുതുവത്സര ആഘോഷങ്ങൾ നടത്തി.ബുധനാഴ്ച രാവിലെ സഹയാത്ര ഡെ  കെയറിലെത്തിയ സിറാജുൽ ഉലൂം ഇംഗ്ലീഷ്  സ്കൂളിലെ വിദ്യാർത്ഥികളുടെ  പുതുവത്സര  ആഘോഷങ്ങൾ സഹവർത്തിത്വത്തിൻ്റെ സ്നേഹ സംഗമമായി.ഭിന്നശേഷി സഹോദരങ്ങൾക്കൊപ്പം കുട്ടികളും അധ്യാപകരും ചേർന്ന് പാട്ടുകളും വിവിധ കലാപരിപാടികളും നടത്തിയത് വേറിട്ടനുഭവമായി.പുതുവൽസരത്തിൻ്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കിട്ടു.എല്ലാ ഡെ കെയർ അംഗങ്ങൾക്ക് സ്നേഹ വിരുന്നും നൽകി.സ്കൂൾ പ്രിൻസിപ്പാൾ ലിനി ഷിബു , സ്കൂൾ ജോയിന്റ് സെക്രട്ടറി സുബൈർ , സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ അബ്ദുൾ നാസർ,പി ടി എ പ്രസിഡൻ്റ് അനിൽ. കെ. ജോസ്,എച്. ഒ. ഡി സിമി അനിൽ, സഹയാത്ര പ്രസിഡൻ്റ് വി.വി. ബാലകൃഷ്ണൻ , ഭരണ സമിതി അംഗങ്ങളായ ഗോപിനാഥ് പാലഞ്ചേരി , ടി.എ രണദിവെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post