പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി കുന്നംകുളം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് ഒരു ലക്ഷം രൂപയുടെ ധന സഹായം കൈമാറി. ചടങ്ങിന്റെ ഭാഗമായി കിടപ്പുരോഗികൾക്ക് വീടുകളിൽ ചെന്ന് പാലിയേറ്റീവ് പരിചരണം നൽകുന്ന വളണ്ടിയർമാരായ മോളി ബാബു, പി.കെ മണി, പി.എം ഉഷ, പി.എം അയ്യപ്പൻ, സി.ഇ ഉണ്ണി,
സി.വി എൻസി എന്നിവരെ ആദരിക്കുകയും ചെയ്തു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡണ്ട് കെ.എം ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങ് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ ലെബീബ് ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ : കെ.വി ദേവദാസ്, ഷെമീർ ഇഞ്ചിക്കാലയിൽ, വി.എ അബൂബക്കർ, ജിനാഷ് തെക്കേക്കര, സക്കറിയ ചീരൻ, ഡേജോ ചീരൻ, ഇ.ഉഷ എന്നിവർ സംസാരിച്ചു. ഇ.എം.കെ ജിഷാർ, ഗില്‍ബര്‍ട്ട് എസ്.പാറേമ്മൽ, കെ.വി സാംസൺ, സി.യു സത്യൻ, വർഗീസ് ചെറി എന്നിവർ സന്നിഹിതരായിരുന്നു .