കുന്നംകുളം പന്തല്ലൂർ ശിവ ഭഗവതി ക്ഷേത്രത്തിലെ പൂരം ഇന്ന്,വിപുലമായി ആഘോഷിക്കും.


 കുന്നംകുളം പന്തല്ലൂർ ശിവ ഭഗവതി ക്ഷേത്രത്തിലെ പൂരം ഞായറാഴ്ച വിപുലമായി ആഘോഷിക്കും.


രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, നടക്കൽ പറ എന്നിവയുണ്ടാകും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ചേർപ്പ് വിഷ്ണുഭട്ടതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കുന്ന ദേവസ്വം പൂരത്തിൽ തൊട്ടേക്കാവ് വിനായകൻ പന്തല്ലൂർ ഭഗവതിയുടെ തിടമ്പേറ്റും.15 കമ്മിറ്റികൾ പൂരാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. ക്ഷേത്രപ്രദക്ഷിണത്തിന് ശേഷം വൈകിട്ട് ആറുമണിയോടെ പൂരങ്ങൾ ക്ഷേത്രത്തിൽ കൂട്ടിയെഴുന്നള്ളിക്കും. 30 ആനകൾ കൂട്ടിയെഴുന്നള്ളിപ്പിൽ പങ്കെടുക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,ചിറക്കൽ കാളിദാസൻ, പുതുപ്പള്ളി കേശവൻ തുടങ്ങിയ പ്രധാന ആനകൾ പന്തല്ലൂർ പൂരത്തിന് എത്തുന്നുണ്ട്. പാണ്ടിമേളത്തിന് വെള്ളിത്തിരുത്തി പ്രഭാകരൻ നായർ നേതൃത്വം നൽകും. ആറുമണിയോടെ പരമ്പരാഗത വേലകളും , തെയ്യം, കാവടി ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങളും ക്ഷേത്രത്തിൽ എത്തിത്തുടങ്ങും. 8.15ന് ഇവ സമാപിക്കും. ഇന്നലെ രാത്രി ക്ഷേത്രാങ്കണത്തിൽ ഗാനമേളയും ഉണ്ടായി

Post a Comment

Previous Post Next Post