തൃശ്ശൂരിൽ കമാനത്തിലിടിച്ച ബൈക്കില്‍ നിന്ന് തെറിച്ചുവീണ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം


 തൃശ്ശൂർ അക്കരപ്പുറത്ത് ബൈക്കില്‍ നിന്ന് വീണ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ലഹരി വിരുദ്ധ സേനയില്‍ അംഗമായ കെ ജി പ്രദീപാണ് മരിച്ചത്.ഇന്ന് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്കരപ്പുറം എന്ന സ്ഥലത്ത് പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് കമാനം വെച്ചിട്ടുണ്ടായിരുന്നു. ഈ കമാനത്തിലിടിച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ ബൈക്കില്‍ നിന്ന് തെറിച്ച്‌ വീണ് അപകടത്തില്‍ പെട്ടത്. അക്കരപ്പുറം സ്വദേശിയാണ്. മൃതദേഹം ഇപ്പോള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post