പെരുമ്പടപ്പ് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വന്‍ തോതില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

 

ചങ്ങരംകുളം:പെരുമ്പടപ്പ് പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ വന്‍ തോതില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.പുതുവത്സരത്തോടനുബന്ധിച്ച് പെരുമ്പടപ്പ് സിഐ ബിജുവിന്റെ നേതൃത്വത്തില്‍ കാപ്പിരിക്കാട് വച്ച് നടന്ന പരിശോധനയിലാണ് പിക്കപ്പ് വാനില്‍ നിന്ന് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയത്.പാലപ്പെട്ടി കാപ്പിരിക്കാട് നിന്നാണ് ചാക്കിലും ബോക്സുകളിലും ആയി സൂക്ഷിച്ച 20000 പാക്കറ്റ് ഹാന്‍സും കൂള്‍ ലിപ്പ് അടക്കമുള്ള ലഹരി ഉല്‍പന്നങ്ങളുമാണ് പിടിച്ചെടുത്തത്‌വാഹനം ഓടിച്ചിരുന്ന കാപ്പിരിക്കാട് സ്വദേശി അമീര്‍ അലി എന്നയാളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.പ്രദേശത്ത് വിതരണത്തിന് എത്തിച്ചതാണ് പുകയില ഉല്‍പന്നങ്ങള്‍ എന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പെരുമ്പടപ്പ് സിഐ ബിജുവിന്റെ നേതൃത്വത്തില്‍ സി.പി.ഒ മാരായ ഉദയകുമാർ, ജെറോം,വിഷ്ണു നാരായണന്‍,ധനാജ്,പ്രവീണ്‍ എന്നിവരും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post