തൃശൂർ ഭദ്രാസനം
വനിതാ സമാജംമെഗാ കുടുംബ സംഗമം ഇന്ന്.
യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസനം മർത്തമറിയം വനിത സമാജം മെഗാ കുടുംബ സംഗമം ഞായറാഴ്ച നടക്കും.
തൃശൂർ ടൗൺ ഹാളിൽ വൈകീട്ട് 3.30 ന് നടക്കുന്ന
കുടുംബ സംഗമം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും.
ഭദ്രാസനാധിപൻ ഡോ. കുര്യാക്കോസ് മോർ ക്ളീമിസ് മെത്രാപ്പോലീത്ത അധ്യഷത വഹിക്കും
തൃശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യ ,
തൃശൂർ മേയർ എം. കെ വർഗീസ് , അഖില മലങ്കര സമാജം ഭാരവാഹികൾ എന്നിവർ വിശ്ഷിടാതിഥികളായി പങ്കെടുക്കും.
വിവാഹ ജീവിതത്തിൽ 50വർഷംപൂർത്തീകരിച്ച സമാജം അംഗങ്ങളായ ദമ്പതികളെ ചടങ്ങിൽ ആദരിക്കും.
വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ കലാവിരുന്ന് നടക്കും. 33 പള്ളികളിലെ വനിത സമാജം അംഗങ്ങൾ പരിപാടികളിൽ പങ്കെടുക്കും.
പരിപാടികൾക്ക് വൈസ് പ്രസിഡൻ്റുമാരായ ഫാ ജിജു വർഗ്ഗീസ് , അമ്മിണ്ണി ഐസക് കാക്കിനിക്കാട് , സെക്രട്ടറി സിജി ഏലിയാസ് കോടാലി , ജോയിൻ സെക്രട്ടറി സൂസ്സൻ വർഗ്ഗീസ് ചുവന്നമണ്ണ് , ട്രഷറർ ഓമനപീറ്റർ വട്ടൊളി എന്നിവർ നേതൃത്വം നൽകും.