എടപ്പാൾ കുളങ്കര ഭഗവതി ക്ഷേത്രത്തിലെ വേല ;വെടിക്കെട്ടിന് അനുമതി ലഭിച്ചില്ല

എടപ്പാള്‍: ഇന്ന് നടക്കുന്ന കുളങ്കര ഭഗവതി ക്ഷേത്രത്തിലെ വേലക്ക് വെടിക്കെട്ടിന് അനുമതി ലഭിച്ചില്ല. ടീം നടുവട്ടത്തിന്റെയും,ക്ഷേത്ര കമ്മറ്റിയുടേയും നേതൃത്വത്തിലാണ് വെടിക്കെട്ടുകള്‍ നടക്കാനിരുന്നത്.എന്നാല്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം നടന്ന മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടത്താറുള്ള വെടികെട്ടിനും ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു.കുളങ്കര വേലക്ക് വെടിക്കെട്ടിന് അവസാന നിമിഷമെങ്കിലും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൂരപ്രേമികൾ.

Post a Comment

Previous Post Next Post