ചാലിശ്ശേരി തണത്തറ പാലത്തിന് സമീപം ടിപ്പർ ലോറികൾ കുട്ടിയിടിച്ചു.

ചാലിശ്ശേരി തണത്തറ പാലത്തിന് സമീപം ടിപ്പർ ലോറികൾ കുട്ടിയിടിച്ചു.തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം. തണത്തറ പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി തിരിച്ച് മെയിൻ റോഡിലേക്ക് കയറുന്നതിനിടെ കുന്നംകുളം ഭാഗത്ത് നിന്നും വരികയായിരുന്ന മറ്റൊരു ടിപ്പർ ലോറി ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരത്തിൽ ഇടിച്ചാണ് ടിപ്പർ ലോറി നിന്നത്. അപകടത്തിൽ രണ്ട് ലോറികളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ട രണ്ട് ലോറികളുടേയും മുൻവശങ്ങളും തകർന്നു.

Post a Comment

Previous Post Next Post