ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി കേരള ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ


ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി കേരള ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ. 90 ലക്ഷം രൂപയാണ് നഷ്ടമായത്.ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.ഡിസംബറിലാണ് സംഭവം നടന്നത്.ജഡ്‌ജിയുടെ പരാതിയിൽ രണ്ടുപേർക്കെതിരെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ അനുമതിയില്ലാതെ മൊബൈൽ നമ്പർ ഒരു വാട്‌സ്ആപ്പ് ഷെയർ ട്രേഡിങ് ഗ്രൂപ്പിൽ കൂട്ടിച്ചേർത്തിരുന്നു.പിന്നീട് ഇതുവഴി ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.പണം അയക്കാനുള്ള ഒരു ലിങ്ക ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ജഡ്‌ജി ഇതുവഴി പണം അയക്കുകയും ചെയ്തു. എന്നാൽ ഘട്ടം ഘട്ടമായി ജഡ്‌ജിയുടെ അക്കൗണ്ടിൽ നിന്ന് 90 ലക്ഷം രൂപ ഇവർ തട്ടിയെടുത്തുവെന്നാണ് കേസ്.

Post a Comment

Previous Post Next Post