തൃശ്ശൂർ കൊടുങ്ങല്ലൂരിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന നാടോടി കുടുംബത്തിലെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.

 

ഇന്ന് രാവിലെയായിരുന്നു സംഭവം.കൊടുങ്ങല്ലൂരിൽ താലപ്പൊലിക്കാവിൽ കച്ചവടം നടത്തുന്ന രാജസ്ഥാൻ സ്വദേശികളായ നാടോടി സംഘത്തിലെ നേന എന്ന യുവതിയുടെ ഒരു മാസം പ്രായമുള്ള മകൾ ദിവ്യാൻഷിയാണ് മരിച്ചത്. പുലർച്ചെ നാല് മണിയോടെ മുലപ്പാൽ നൽകി ഉറക്കിയ കുഞ്ഞിനെ രാവിലെ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഉടൻ തന്നെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലും പിന്നീട് എ.ആർ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post