ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മാന്തോപ്പ് LDF സ്ഥാനാർത്ഥി ഷെഹർബാൻ വിജയിച്ചു.


 

കുന്നംകുളം: ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. സി.പി.എം അംഗം ഷഹർബാൻ 48 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 337 വോട്ടാണ് ഷഹർബാന് ലഭിച്ചത്. 289 വോട്ട് നേടി ബി.ജെ.പി സ്ഥാനാർത്ഥി വിനിത ഷിബി രണ്ടാം സ്ഥാനത്തെത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി സിജി ഗീവർ 268 വോട്ടു നേടി. മാന്തോപ്പ് വാർഡിനെ പ്രതിനിധീകരിക്കുന്ന സി.പി.എം അംഗവും വികസന കാര്യ സ്ഥിരം സമതി അധ്യക്ഷയുമായ ബിന്ദു മോൾ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിലെ 13 അംഗ ഭരണസമതിയിൽ സി.പി.എം 5, കോൺഗ്രസ് 3, ബി.ജെ.പി 3, എസ്.ഡി.പി.ഐ 2 എന്നിങ്ങനെയാണ് കക്ഷി നില. 2020ൽ നടന്ന തിരഞ്ഞെടുപ്പിൽ 173 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സി.പി.എം സ്ഥാനാർത്ഥിയായ ബിന്ദു മോൾ വിജയിച്ചത്.


Post a Comment

Previous Post Next Post