കൂറ്റനാട് ആന പാപ്പൻ കൊല്ലപ്പെട്ടത് ആനക്കൊപ്പം ഫോട്ടോയെടുത്ത ശേഷം, 20 ലേറെ വാഹനങ്ങളും തകർത്തു.


കൂറ്റനാട് ആന പാപ്പൻ കൊല്ലപ്പെട്ടത് ആനക്കൊപ്പം ഫോട്ടോയെടുത്ത ശേഷം,20 ലേറെ വാഹനങ്ങളും തകർത്തു.

കൂറ്റനാട് ദേശാത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടഞ്ഞ വള്ളംകുളം നാരായണൻകുട്ടി യെന്ന ആനപാപ്പാനെ കുത്തിക്കൊലപ്പെടുത്തിയതിനൊപ്പം 20-ലേറെ വാഹന തകർത്തു. ഇതിന് ഒരുമണിക്കൂർ മുമ്പ് ശാന്തനായിരുന്ന വള്ളംകുളം നാരായണൻകുട്ടി കൊമ്പൻ്റെ ഒപ്പംനിന്ന് ഫോട്ടോയെടുത്ത പാപ്പാൻ എൻ.കെ. കുഞ്ഞുമോൻ (50) കൊല്ലപ്പെട്ടത്. പെട്ടെന്ന് പ്രകോപിതനാകാനുള്ള കാരണമൊന്നും കണ്ട ത്താനായില്ല.


ദേശോത്സവത്തിൽ പങ്കെടുക്കാനെത്തിയവരുടെ പത്തിലധികം ബൈക്കുകളും അഞ്ച് ഓട്ടോറിക്ഷകളും മറ്റു വാഹനങ്ങളും ആന തകർത്തു. ആനപ്പുറത്ത് മൂന്നുപേരുണ്ടായിരുന്നു.

തണ്ണീർക്കോട് റോഡിലൂടെ കുറച്ചുദൂരം ആന ഓടി യത് നാട്ടുകാരെ പരിഭ്രാന്തരാക്കി. തുടർന്ന് മറ്റ് ആന കളുടെ പാപ്പാന്മാരും ആറംഗ രക്ഷാസേനയും ചേർ ന്ന് ആനയെ തളച്ചു. കുഞ്ഞുമോനെ കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല.

Post a Comment

Previous Post Next Post