ചങ്ങരംകുളം പാവിട്ടപ്പുറത്ത് റോഡ് മുറിഞ്ഞ് കടന്ന സ്ത്രീകളെ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു’രണ്ട് സ്ത്രീകളും ബൈക്ക് യാത്രികരും അടക്കം 4 പേര്‍ക്ക് പരിക്ക്

 

ചങ്ങരംകുളം പാവിട്ടപ്പുറത്ത് റോഡ് മുറിഞ്ഞ് കടന്ന സ്ത്രീകളെ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു’രണ്ട് സ്ത്രീകളും ബൈക്ക് യാത്രികരും അടക്കം 4 പേര്‍ക്ക് പരിക്ക്


ചങ്ങരംകുളം:പാവിട്ടപ്പുറത്ത് റോഡ് മുറിഞ്ഞ് കടന്ന സ്ത്രീകളെ ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു.അപകടത്തില്‍ രണ്ട് സ്ത്രീകളും ബൈക്ക് യാത്രികരും അടക്കം 4 പേര്‍ക്ക് പരിക്കേറ്റു.റോഡ് മുറിഞ്ഞ് കടക്കുകയായിരുന്ന മേനാത്ത് വളപ്പില്‍ അഷറഫിന്റെ ഭാര്യ സല്‍മ(48) കുമ്പില വളപ്പില്‍ ഗഫൂറിന്റെ ഭാര്യ കദീജ(46) ബൈക്ക് യാത്രികരായ ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശികള്‍ സഫ് വാന്‍(24)മുക്താര്‍(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ബുധനാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ പാവിട്ടപ്പുറം മാങ്കുളത്താണ് അപകടം.അപ്രതീക്ഷിതമായി സ്ത്രീകള്‍ റോഡ് മുറിഞ്ഞ് കടക്കുന്നത് ബൈക്ക് യാത്രികര്‍ക്ക് കാണാന്‍ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.റോഡില്‍ വെളിച്ചമില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു

Post a Comment

Previous Post Next Post