41-ാം മത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 9- വരെ കുന്നംകുളത്ത് വെച്ച് നടത്തുന്നു.. സംസ്ഥാനത്തെ 14 ജില്ലകളിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.. ഗവ: മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഫ്ലെഡ് ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിലും മുൻസിപ്പൽ ജവഹർ സ്ക്വയർ ഫ്ലെഡ് ലിറ്റ് ഇൻഡോർ സ്റ്റേഡിയത്തിലുമായി 29- ഓളം മൽത്സരങ്ങൾ ഇതിൻ്റെ ഭാഗമായി ഉണ്ടാകും.. പോണ്ടിച്ചേരിയിൽ ഏപ്രിൽ 6 മുതൽ നടക്കുന്ന നാഷണൽ യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള സംസ്ഥന ടീമുകളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുക. തൃശൂർ ജില്ല ബാസ്കറ്റ്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് കുന്നംകുളം നഗരസഭയുടെയും പ്രമുഖ ക്ലബുകളായ ലജൻ്റ്സ് ബാസ്കറ്റ്ബോൾ ക്ലബിൻ്റെയും കുന്നംകുളം ബാസ്കറ്റ്ബോൾ ഫ്രണ്ട്സിൻ്റെയും സഹകരണത്തോടെയാണ് നടത്തുന്നത്.. തൃശൂർ ജില്ല ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് ഡോ. രാജൂ ഡേവീസ് പെരേപ്പാടൻ ഫെബ്രുവരി 7 ന് ചാമ്പ്യൻഷിപ്പ് ഉൽഘാടനം ചെയ്യും.
തൃശൂർ ജില്ല ബാസ്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ആൻ്റണി പി.സി, ചാമ്പ്യൻഷിപ്പ് ഓർഗനയിസിങ്ങ് കമ്മറ്റി ചെയർമാൻ അലക്സ് ചാർലി , പി.ആർ ഒ ജെയ്ബി ജെയ്ക്കബ് സി, ജനറൽ കൺവീനർ അക്കമഡേഷൻ ശ്രീനീഷ് പി.എം എന്നിവർ പരിപാടികൾ വിശദീകരിച്ചു നടത്തിയ പ്രസ് മീറ്റിൽ പങ്കെടുത്തു


