66കാരൻ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വിൽക്കാനായി സൂക്ഷിച്ചിരുന്ന എട്ടേകാൽ കിലോ കഞ്ചാവ് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നതാണ് വലിയ അളവിലുള്ള കഞ്ചാന് ശേഖരമെന്ന് എക്സൈസുകാർ കണ്ടെത്തിയിട്ടുണ്ട്.


 പട്ടാമ്പിയിൽ 8.32 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശി മുസ്തഫ (66) ആണ് അറസ്റ്റിലായത്. വാടക വീടിനുള്ളിൽ വിൽപ്പനയ്ക്കായി ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്ന കഞ്ചാവാണ് എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത്. പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എച്ച് വിനുവും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ രാജേന്ദ്രൻ എ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയപ്രകാശ് കെ,അനിൽകുമാർ ടി.പി, നന്ദു, അനൂപ് രാജ്.ആർ.എൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ആരതി സി എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. 

Post a Comment

Previous Post Next Post