സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 9, 10,11 തീയതികളിലായി കുന്നംകുളത്ത് വെച്ച് നടക്കുന്നു. ആദ്യമായാണ് കുന്നംകുളം സിപിഎം ജില്ലാ സമ്മേളനത്തിന് വേദിയാകുന്നത്.ഒൻപതിന് രാവിലെ ആരംഭിച്ച് 11 വരെയാണ് പ്രതിനിധി സമ്മേളനം.11ന് വൈകിട്ട് 3:00 മണിക്ക് ജില്ല കേന്ദ്രീകരിച്ച് വളണ്ടിയർ മാർച്ച് ആരംഭിക്കും.മാർച്ചിൽ 20000 വളണ്ടിയർമാർ പങ്കെടുക്കുന്നുണ്ട്.കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് വെച്ചാണ് പൊതുസമ്മേളനം നടക്കുക.പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ 42 ജില്ലാ കമ്മിറ്റി അംഗങ്ങളും 17 ഏരിയകളിൽ നിന്നും സ്പെഷൽ യൂണിറ്റുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 392 പ്രതിനിധികളും ഉൾപ്പെടെ 434 അംഗങ്ങൾ പങ്കെടുക്കുന്നു.കുന്നംകുളം ചാവക്കാട് മണലൂർ പുഴക്കൽ വടക്കാഞ്ചേരി ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ സമ്മേളനത്തിന്റെ ഭാഗമാകും. സമ്മേളനത്തിന്റെ ഭാഗമായി ടൗണിൽ വിവിധ പരിപാടികൾ നടന്നുവരികയാണ്.ആയിരം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിരക്കളിയും ശ്രദ്ധേയമായിരുന്നു. ഫെബ്രുവരി ഏഴിന് വൈകിട്ട് 7 മണിക്ക് പ്രസീത ചാലക്കുടിയും ഫെബ്രുവരി 10ന് വൈകിട്ട് ഏഴുമണിക്ക് അലോഷിയും ഒരുക്കുന്ന പ്രത്യേക സംഗീത പരിപാടി പഴയ ബസ്റ്റാൻഡിൽ ഒരുക്കിയ വേദിയിൽ വച്ച് നടക്കും... ജില്ലാ സെക്രട്ടറി എം എം വർഗീസ്,എ.സി മൊയ്തീൻ എംഎൽഎ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ വാസു,ജില്ലാ കമ്മിറ്റിയംഗം എം ബാലാജി ,എം എൻ സത്യൻ,ഏരിയ സെക്രട്ടറി കൊച്ചനിയൻ,ചെയർപേഴ്സൺ സീതാരവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളന പ്രവർത്തന പരിപാടികൾ നടന്നുവരുന്നത്.