ചെറുചാൽപ്പുറം എ.എൽ.പി.സ്‌കൂളിന്റെ 97-ാം വാർഷികവും, 25 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽനിന്നും വിരമിക്കുന്ന കെ. എം. മുഹമ്മദ് റഷീദ് മാസ്റ്ററുടെ യാത്രയയപ്പു സമ്മേളനവും നടത്തി

 *സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും നടത്തി*

ചെറുചാൽപ്പുറം എ.എൽ.പി.സ്‌കൂളിന്റെ 97-ാം വാർഷികവും, 25 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽനിന്നും വിരമിക്കുന്ന കെ. എം. മുഹമ്മദ് റഷീദ് മാസ്റ്ററുടെ യാത്രയയപ്പു സമ്മേളനവും നടത്തി 

ഗ്രാമപഞ്ചായത്ത് അംഗം അസീബ് റഹ്‌മാൻ ഇ. വി. യുടെ അധ്യക്ഷതയിൽ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു 

 മറിമായം ഫെയിം മണി ഷൊർണ്ണൂർ, കലാമണ്ഡലം ചന്ദ്രൻ എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുത്ത് സംസാരിച്ചു.

വിരമിച്ച അധ്യാപകന്റെ ഫോട്ടോ അനാഛാദനം തൃത്താല എ ഇ ഓ പ്രസാദ് കെ നിർവ്വഹിച്ചു.

തിരുമ്മിറ്റക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി. സുഹറ, സ്കൂൾ മാനേജർ ഹമീദ് മാസ്റ്റർ, പി. ദേവരാജൻ എ. എ. ജാഫർ മാസ്റ്റർ, 

സി കെ നൗഷാദ്, പി ദിവ്യ, പ്രധാനാധ്യാപിക എം പി ശാന്തി, മുരളീധരൻ കെ എം, 

അഭിലാഷ് എ, കെ ജനാർദനൻ, ഇ കെ കേശവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

ഘോഷയാത്ര, വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാ പരിപാടികൾ, എന്നിവ ഉണ്ടായിരുന്നു

Post a Comment

Previous Post Next Post