സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് കൊടി ഉയർന്നു.
പൊതുസമ്മേളനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച മുതൽ മൂന്നു ദിവസങ്ങളിലായി കുന്നംകുളത്താണ് തൃശൂർ ജില്ലാ സമ്മേളനം. നടക്കുന്നത്
സിപിഐ(എം) ജില്ലാ സമ്മേളനത്തിൽ ഉയർത്തുവാനുള്ള പതാക വടക്കാഞ്ചേരി യിലെ ധീര രക്തസാക്ഷി എം.കെ.കൃഷ്‌ണൻ്റെ സ്‌മൃതി കൂടീരത്തിൽ നിന്നും,കൊടിമരം ഗുരുവായൂർ ക്ഷേത്ര പ്രവേശന സമരത്തിൻ്റെ വളണ്ടിയർ ക്യാപ്റ്റൻ എകെജിയുടെ സ്മൃതി കുടീരത്തിൽ നിന്നും, ദീപശിഖ ധീര രക്തസാക്ഷി സഖാവ് അഴീക്കോടൻ രാഘവന്റെ സ്മൃതി കൂടീരത്തിൽ നിന്നും അത് ലറ്റുകളുടെയും വളണ്ടിയർമാരുടെയും ബാൻ്റ് സംഘത്തിന്റെയും അകമ്പടിയോടെ സമ്മേളനനഗരിയിൽ വൈകിട്ട് 6 മണിയോടെ എത്തിച്ചു.
. ദീപശിഖ പ്രയാണം ശനിയാഴ്ച രാവിലെ പാർട്ടി കേന്ദ്രകമ്മിറ്റി
അംഗം കെ.രാധാകൃഷ്ണൻ.എം.പി ഉദ്ഘാടനം ചെയ്തു..പതാക ജാഥ സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലനും കൊടിമര ജാഥ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. കണ്ണനും ഉദ്ഘാടനം ചെയ്തു..പട്ടിക കൊടിമര ജാഥകളും, ദീപശിഖ പ്രയാണവും കുന്ദംകുളം ഏരിയയിലെ രക്തസാക്ഷികളായ കുഞ്ഞാതു. പി.പി സുബ്രമണ്യൻ, എ.ബി.ബിജേഷ് പി.യു.സനൂപ് എന്നിവരുടെ ബലി കുടീരങ്ങളിൽ നിന്നുള്ള അനുബന്ധ ദീപശിഖ പ്രയാണങ്ങളും ഇന്നലെ വൈകീട്ട് കുന്ദംകുളം ബസ് സ്റ്റാൻ്റ് പരിസരത്ത് സംഗമിച്ച ശേഷം ചെറുവത്തൂർ മൈതാ നിയിൽ (സീതാറാം യെച്ചൂരിനഗർ) ലേക്ക് പ്രവേശിച്ചു.. സമമ്മേളന നഗരിയിൽ ദീപശിഖ ജില്ലാ സെക്രട്ടേറിയറ്റംഗം മുരളിപെരുനെല്ലിയും പതാക ജില്ലാ സെക്രട്ടേറിയറ്റംഗം പികെ ഡേവീസും കൊടിമരം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.കെ രാമചന്ദ്രനും ഏറ്റുവാങ്ങി.സമ്മേളന നഗരിയിൽ സ്ഥാപിച്ച കൊടിമരത്തിൽ സംഘാടകസമിതി ചെയർമാനും സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി.മൊയ്‌തീൻ പതാക ഉയർത്തി..ഞായർ തിങ്കൾ ചൊവ്വ ദിവസങ്ങളിലാണ് പ്രതിനിധി സമ്മേളനം.ചൊവ്വാഴ്ച വൈകിട്ട് ചെറുവത്തൂർ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.


