*കെപി രാമാണുണ്ണിയുടെ കഥാ സമാഹാരം പ്രകാശനം*
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇടശ്ശേരിക്കാറ് എന്ന കെപി രാമാണുണ്ണിയുടെ കഥാസമാഹാരത്തിൻ്റെ പ്രകാശനം മാർച്ച് 1, ശനിയാഴ്ച കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ വെച്ച് നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് മാധവ് കൗഷിക്, സെക്രട്ടറി പി. ശ്രീനിവാസ റാവു, പ്രശസ്ത തെലുങ്ക് എഴുത്തുകാരി സി മൃണാലിനി , കന്നട എഴുത്തുകാരനായ വാസുധേന്ദ്ര, കേന്ദ്ര സാഹിത്യ അക്കാദമി മലയാള നിർവാഹക സമിതി ടികെസന്തോഷ്‌കുമാർ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എംവി ശ്രേയാംസ് കുമാർ എന്നിവർ പങ്കെടുക്കും.


