വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ധം കുറയ്ക്കാൻ പാട്ട് വണ്ടി

 

പത്താം ക്ലാസ് പരീക്ഷയോടനുബന്ധിച്ച് വിദ്യാർത്ഥികളിലെ മാനസിക സമ്മർദ്ധം കുറക്കുന്നതിന് വേണ്ടി കുന്നംകുളം ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയും ബി ആർസി ചൊവ്വന്നുരും സംയുക്തമായി പാട്ട് വണ്ടി ഒരുക്കി. കുന്നംകുളം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കുളിൽ ഡി.ഡി ഇ അജിതകുമാരി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ലബീബ് ഹസ്സൻ, സീനിയർ അദ്ധ്യാപിക മജ്ജുള, സ്റ്റാഫ് സെക്രടറി ഡോ. പ്രിൻസി എ. തറയിൽ,ബി ആർ സി ട്രയിനർ ഷെറി മാഷ്, പ്രിൻസിപ്പൾ നദീറ ഷെ & കെയർ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പാട്ടു വണ്ടി എല്ലാ വിദ്യാലയങ്ങളിലുമായി പരിപാടികൾ അവതരിപ്പിക്കും.

Post a Comment

Previous Post Next Post