സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു.
തൃശൂർ:
തൃശൂർ വിജിലൻസ് യൂണിറ്റിൽ സ്ഥാപിച്ച സ്നേഹ തണ്ണീർ കുടത്തിന്റെ ഉദ്ഘാടനം പോലീസ് ഇൻസ്പെക്ടർ ജയേഷ് ബാലൻ നിർവ്വഹിച്ചു . പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷർ പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ് ടിബി , ബിജു.സി.എം, രതീഷ്. പി. ആർ, വിബീഷ്.കെ.വി തുടങ്ങിയവർക്ക് കൈമാറി. തുടർച്ചയായി എല്ലാ വർഷങ്ങളിലും പ്രകൃതി സംരക്ഷണ സംഘം പ്രതിനിധികൾ ഓഫീസ് അങ്കണത്തിലെ പേരമരത്തിൽ സ്നേഹ തണ്ണീർ കുടം സ്ഥാപിക്കുകയും മഴ തുടങ്ങുമ്പോൾ തണ്ണീർ കുടം മരത്തിൽ നിന്നും ഊരിവെക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്മാരോടും എല്ലാത്തിനും വേണ്ട നിർദേശങ്ങൾ നൽകുന്ന വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ജീംപോൾ സാറിനോടുളള പ്രത്യേക നന്ദിയും യോഗത്തിൽ വെച്ച് സെക്രട്ടറി അറിയിച്ചു


