റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല


 ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് പേരെയും ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കോട്ടയം- നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേരും ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞതായി പൊലീസ് അറിയിച്ചു.രാവിലെയാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീപം മൂന്ന് മൃതദേഹങ്ങള്‍ കണ്ട വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. റെയില്‍വേ പൊലീസും ഏറ്റുമാനൂര്‍ പൊലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. ട്രെയിന്‍ ഇടിച്ചത് മൂലം തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹങ്ങള്‍.

Post a Comment

Previous Post Next Post