കേച്ചേരിയിൽ നിരോധിത പുകയില ഉൽ പന്നങ്ങൾ പിടികൂടി; പൂജ സ്റ്റോർ ഉടമ അറസ്റ്റിൽ

 

കുന്നംകുളം: കേച്ചേരിയിൽ പുകയില ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ പൂജ സ്റ്റോർ ഉടമയെ കുന്നംകുളം റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനല്ലൂർ സ്വദേശി 40 വയസ്സുള്ള തസ് വീറിനെയാണ് കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചാക്കുകളിലായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നമായ ഹാൻസാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേച്ചേരിയിലെ പൂജ സ്റ്റോറിൽ നടത്തിയ പരിശോധനയിൽ നൂറിലധികം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്.നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസും, എക്സൈസും നിരവധിതവണ പൂജ സ്റ്റോറിൽ പരിശോധന നടത്തി ലഹരി ഉത്പന്നങ്ങൾ പിടികൂടുകയും സംഭവത്തിൽ സ്ഥാപന ഉടമ തസ് വീറിനെയും സഹായിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഗ്രേഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പിജി ശിവശങ്കരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേശൻ പിള്ള, ജിതിൻ, എൻ കെ സതീഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post