പെരുമ്പരമ്പ എയുപി സ്കൂളിൽ വാർഷീകംആഘോഷിച്ചു.
പെരുമ്പരമ്പ: AUPS പെരുമ്പരമ്പയുടെ 91-ആം വാർഷികം ആഘോഷിച്ചു. വാർഷികാഘോഷ പരിപാടികൾ വാർഡ് മെമ്പർ . വി. പി. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
ഗായകൻ മാസ്റ്റർ പാർഥിവ്. വി മുഖ്യാതിഥിയായി
ചടങ്ങിൽ PTA പ്രസിഡന്റ് ബിജേഷ് കെ അധ്യക്ഷനായി.
സ്കൂൾ പത്രത്തിന്റെ പ്രകാശനം, എൻഡോവ്മെന്റ് വിതരണം നടത്തി.
പരമേശ്വരൻ മാസ്റ്റർ എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജർ സലിം സി, റിട്ട. ഹെഡ്മാസ്റ്റർ സുരേഷ് എ, GLPS പെരുമ്പരമ്പ ഹെഡ്മിസ്ട്രസ് , സിന്ധു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി , രേഖ ടീച്ചർ, എസ് എം സി ചെയർപേഴ്സൺ അനിജിത, MPTA പ്രസിഡന്റ് അംബിക, കൂടാതെ റഫീഖ് പി കെ , ശ്രീധരൻ , മുഹമ്മദ് കുട്ടി എന്നിവർ ആശംസകൾ നേർന്നു


