കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളി ഇടവക അംഗവും തൃശൂർ സെന്റ് പീറ്റേഴ്സ് സിറിയൻ സിംഹാസന പള്ളി വികാരിയുമായ ഫാ. നിജോ തമ്പി പുലിക്കോട്ടിൽ ദിവംഗതനായി.46 വയസ്സായിരുന്നു.
ആർത്താറ്റ് സിംഹാസന പള്ളി മുൻ വികാരിയാണ്. കാലം ചെയ്‌ത ബന്യാമിൻ മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാര ശുശ്രൂഷകൾ:
രാവിലെ 6:00 AM പ്രഭാത നമസ്കാരം തുടർന്ന് രാവിലെ 8:00 മണിക്ക് നാലാം ക്രമം ഭവനത്തിൽ ആരംഭിക്കും. രാവിലെ 11:00 മണിക്ക് അച്ചൻ വികാരിയായി ശുശ്രൂഷ ചെയുന്ന തൃശൂർ S N പാർക്ക് സെന്റ് പീറ്റേഴ്സ് പളളിയിലേക്ക് വിലാപയാത്രയായി പുറപ്പെടും.11:30 ന് പള്ളിയിൽ ഏഴാം ക്രമം ശുശ്രുഷയും നടക്കും.
ഉച്ചക്ക് 1:00 മണിക്ക് വിലാപയാത്ര പള്ളിയിൽ നിന്നും പുറപ്പെട്ട് നഗരികാണിക്കൽ കഴിഞ്ഞ് 3:30 മണിയോടുകൂടി കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹസന പള്ളിയിൽ എത്തിച്ചേരും തുടർന്ന് എട്ടാം ക്രമവും സമാപന ശുശ്രൂഷയും നടക്കും.വൈകീട്ട് 5:00 മണിക്ക് കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടക്കം ശുശ്രൂഷകൾ നടക്കും


