കൂനംമൂച്ചിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു.


 ഗുരുവായൂർ: കൂനംമൂച്ചിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ പുതുശ്ശേരി ചൊവ്വല്ലൂർ വീട്ടിൽ കുര്യ (64)നാണ് മരിച്ചത്. ഇന്ന് രാവിലെ 7.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ: മേരി. മക്കൾ: മെജോൺ, മെബിൻ. മരുമക്കൾ: ടിജി, ലിയ.

Post a Comment

Previous Post Next Post