പെരുമ്പിലാവ് ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ തല അടിച്ചുതകര്‍ത്തു.


 പെരുമ്പിലാവ് ബാറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ തല അടിച്ചുതകര്‍ത്തു. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മര്‍ദ്ദനമേറ്റത്.ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. കെആര്‍ ബാറില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. മദ്യപിച്ച ശേഷം ഇയാളും ബാര്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇത് പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. യുവാവിനെ ബാറിന് പുറത്താക്കി വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.



Post a Comment

Previous Post Next Post