തൃത്താല ബ്ലോക്ക് പഞ്ചായത്ത് നാലാംവാർഷിക ആഘോഷം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തദ്ദേശ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് നാലാംവാർഷിക ആഘോഷം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തദ്ദേശ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പിറജീന അധ്യക്ഷയായി. ഭരണ സമിതിയുടെ നാല് വർഷത്തെ വികസനനേട്ടങ്ങൾ പ്രതിപാദിക്കുന്ന സുവനീർ തിരുമിറ്റക്കോട് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ എൻ പത്മനാഭന് നൽകി പ്രകാശനവും, ഡോക്യുമെൻ്ററി പ്രകാശനവും മന്ത്രി എംബി രാജേഷ് നിർവ്വഹിച്ചു.

സാക്ഷരതാ മിഷൻ ബ്ലോക്ക് തല കോർഡിനേറ്റർ എം ഭാസ്ക്കരൻ, സുവനീറിന് പേര് നിർദ്ദേശിച്ച കെ പ്രശാന്ത് എന്നിവരേയും ചടങ്ങിൽ അനുമോദിച്ചു.

കെ പി രാമചന്ദ്രൻ, പിസി ഗംഗാധരൻ, സി എംഅലി ,സിപി റസാഖ്, വി പി ഐദ്രു , കെ ജനാർദനൻ ,ഹെഡ് ക്ലർക്ക് ധർമ്മദാസ് , സി പ്രസാദ് ,

പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി സുഹറ, പി കെ ജയ, ഷറഫുദ്ദീൻ കളത്തിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി പി ഷാനി ബ, അനു വിനോദ് ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ എ കൃഷ്ണകുമാർ, ടി എസ് ഷെറീന, പി വി പ്രിയ, സി പി ഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, എ എം അബ്ദുള്ളക്കുട്ടി, സി പി വസന്ത, സെക്രട്ടറി എ ജി അനിൽകുമാർ എന്നിവർ സംസാരിച്ചു. നവകേരജവും ജനകീയാസൂത്രണവും എന്ന വിഷയത്തിൽ നടന്ന

സെമിനാറിൽ കില മുൻ ഡയറക്ടർ ഡോ. ജോയ് ഇളമൺ, ജനകീയാസൂത്രണം മലപ്പുറം ജില്ല കോം ഓർഡിനേറ്റർ ശ്രീധരൻ എന്നിവർ സംസാരിച്ചു.

മുൻ ജനപ്രതിനിധികൾക്ക് ആദരം, അഞ്ച് വർഷം പൂർത്തിയാക്കിയ

ഹരിതകർമ്മസേനാഗംങ്ങളെ ആദരിക്കൽ,

'വീഡിയോ പ്രകാശനം,

വികസന പത്രിക പ്രകാശനം, കലാ-

സാംസ്ക്കാരിക പരിപാടികൾ എന്നിവ നടന്നു.

Post a Comment

Previous Post Next Post