കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ മലങ്കര മെത്രാപ്പോലീത്ത സന്ദർശിച്ചു.


 കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ മലങ്കര മെത്രാപ്പോലീത്ത സന്ദർശിച്ചു.

കൊച്ചി : കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും, നിയുക്ത കാതോലിക്കായുമായ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സന്ദർശിച്ച് ആശംസകൾ നേർന്നു. കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്.

പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമികത്വത്തിൽ മാർച്ച് 25ന് ലെബനോനിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കുന്ന മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായുടെ കാതോലിക്കാ വാഴ്ചയ്ക്ക് ഗവർണർ ആശംസകൾ നേർന്നു.

മാർച്ച് 30 ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ നഗറിൽ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കാ ബാവായെ അനുമോദിച്ച് സഭാ തലത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കുവാൻ ഗവർണറെ മലങ്കര മെത്രാപ്പോലീത്ത ക്ഷണം അറിയിച്ചു.


മോർ ഒസ്താത്തിയോസ് ഐസക് , ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തന്മാർ, സഭാ സെക്രട്ടറി ജേക്കബ്ബ് സി. മാത്യു, മോഹൻ വെട്ടത്ത് എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post