കുന്നംകുളം നഗരസഭ 12 വാർഡ്, അടുപ്പുട്ടികുന്ന് പറവകൾക്കു വേണ്ടി സ്നേഹ തണ്ണീർകുടം മേഖലാതല ഉദ്ഘാടനം നടന്നു.
കുന്നംകുളം :
കനത്ത വേനലിൽ പറവകൾക്ക് ഒരല്പം ദാഹജലം നൽകുന്നതിനു പ്രേരണ നൽകുന്ന പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ
2011- ൽ തുടക്കം കുറിച്ച പറവകൾക്ക് സ്നേഹതണ്ണീർകുടം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭ പന്ത്രണ്ടാം വാർഡ് മേഖലാ തല ഉദ്ഘാടനം നഗരസഭാ കൗൺസിലർ ബിനുപ്രസാദ് നിർവ്വഹിച്ചു.
പ്രകൃതി സംരക്ഷണസംഘം തൃശൂർജില്ലാ സെക്രട്ടറി മിഷാ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ പദ്ധതി വിശദീകരണം നടത്തി. പ്രകൃതി സംരക്ഷണ സംഘം ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ ബിജു ജോൺ
സ്നേഹ തണ്ണീർ കുടംബ്രോഷർ കൈമാറി. പന്ത്രണ്ടാം വാർഡ് പ്രവർത്തകർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തങ്ങളുടെ വാർഡിലെ വീടുകളിൽ പറവകൾക്ക് ദാഹജലമൊരുക്കണമെന്ന് ബിനു പ്രസാദ് ആവശ്യപ്പെട്ടു.


