*എ. എൽ.പി .സ്ക്കൂൾ വൈലത്തൂർ ഈസ്റ്റ് വാർഷികവും പഠനോത്സവവും ഉദ്ഘാടനം ചെയ്തു.
അഞ്ഞൂർ വൈലത്തൂർ ഈസ്റ്റ് എ.എൽ .പി സ്ക്കൂളിൻ്റെ 121-ാം വാർഷികവും, പഠനോത്സവവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. വടക്കേകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നബീൽ NMK ഉദ്ഘാടനം നിർവ്വഹിച്ചു. നാടിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. വാർഡ് മെംബർ ഗിരീഷ് .എം അദ്ധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രതിജ്ഞയിൽ എല്ലാവരും പങ്കാളികളായി. പഠനത്തിൽ ഉന്നത വിജയം നേടിയവർക്കും ഉപജില്ല കലാ, പ്രവൃത്തി പരിചയ മേളകളിൽ വിജയികളായവർക്കും ' ഹെഡ്മാസ്റ്റർ ജിയോ ജോർജ് വി സമ്മാനങ്ങൾ വിതരണം ചെയ്തു. ജയരാജ് മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ചന്ദ്രവതി സത്യൻ , മാതൃസംഘം പ്രസിഡണ്ട് അശ്വതി ശ്രീരാഗ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ എ.എ സി സി, വിൻസി ജോസ് വി , ഫ്ളെമി സി പ്രസാദ്, ജോളി ജോസ് എൻ എന്നിവർ വാർഷിക പം നോത്സവ പരിപാടികൾക്ക് നേതൃത്വം നൽകി.