*ഫിസാറ്റ് എൻജിനീയറിങ് കോളജ് വിദ്യാര്‍ഥി ബൈക്കപകടത്തില്‍ മരിച്ചു*
ഫിസാറ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥി ബൈക്കപകടത്തില്‍ മരിച്ചു. തൃശൂർ മുരിയാട് മഠത്തില്‍ വീട്ടില്‍ രമേശിൻ്റെ മകൻ സിദ്ധാർത്ഥാണ് (19) മരിച്ചത്.
ഇലക്‌ട്രിക്കല്‍ ആൻ്റ്ഇലക്‌ട്രോണിക്സ് എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയാണ്.
വ്യാഴാഴ്ച വൈകിട്ട് 3.45ഓടെ കോളജില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോൾ കറുകുറ്റി മൂന്നാംപറമ്പ് പള്ളിക്ക് സമീപമായിരുന്നു അപകടം. എതിർദിശയില്‍ നിന്ന് വന്ന വീട്ടമ്മയുടെ സ്കൂട്ടറില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് വഴിയോരത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തല തകർന്ന് ചോര വാർന്നൊഴുകി. നാട്ടുകാർ ഇരുവരേയും അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും അവശനിലയിലായിരുന്ന സിദ്ധാർഥിൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടം അറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടത്തില്‍ വീട്ടമ്മക്കും സാരമായ പരുക്കുണ്ട്. അമ്മ: ബിനി ബാലകൃഷ്ണൻ.


