സംസ്ഥാനത്തെ സഹകരണ മേഖലയിൽ കേരള സഹകരണ നിയമം വകുപ്പ് 66(A),77(F)എന്നിവയിലെ വ്യവസ്ഥകൾക്ക് വിധേയമായി "നവകേരളീയം കുടിശ്ശിക നിവാരണം, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 ജനുവരി 2 മുതൽ ഫെബ്രുവരി 28 വരെ ബാങ്കിൽ നടപ്പിലാക്കിയിരുന്നു.
വായ്പ്പാ കുടിശ്ശിക കുറക്കുന്നതിനും, വായ്പ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പ്രസ്തുത പദ്ധതി ബാങ്കിൽ നടപ്പിലാക്കിയത്.
എന്നാൽ സഹകാരികൾക്ക് ടി പദ്ധതിയുടെ ആനുകൂല്യം പൂർണമായും പ്രയോജനപ്പെടുത്തുവൻ സാധിച്ചിട്ടില്ലായെന്നും, പദ്ധതിയുടെ ആനുകൂല്യം തുടർന്നും ലഭ്യമാക്കണമെന്നും സഹകാരികളിൽ നിന്നും ആവശ്യം ഉയർന്നതിന്റെ സാഹച ര്യത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി 2025 മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി അറിയിക്കുന്നു.
നിയമനടപടിയായ വായ്പ്പകൾ, അവധി തെറ്റിയ വായ്പ്പകൾ എന്നിവ അവസാനിപ്പിക്കുന്നതിനു സഹകരിക്കണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.


