പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ കമ്മറ്റി ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച സ്ഥാപിച്ച ജില്ലാ തല സ്നേഹ തണ്ണീർ കുടംപ്രോഗ്രാമുകളുടെ ഔദ്യോഗിക ഉദ്ഘാടനം സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഡേവി കെ എ നിർവ്വഹിച്ചു.


 പറവകക്കായി സ്നേഹ തണ്ണീർകുടം പാലക്കാട് ജില്ലാ തല ഉദ്ഘാടനം

ഷൊർണ്ണൂർ:

കൊടും വേനലിൽ ദാഹിച്ചുവലയുന്ന പറവകൾക്ക് ഒരല്പ ദാഹം ജലം നൽകുന്നതിനു പ്രേരണ നൽകുന്നതിനായി പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ 2011- ൽ തുടക്കം കുറിച്ചപറവകൾക്ക്സ്നേഹതണ്ണീർകുടം പദ്ധതിയുടെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ കമ്മറ്റി ഷൊർണ്ണൂർ പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച സ്ഥാപിച്ച ജില്ലാ തല സ്നേഹ തണ്ണീർ കുടംപ്രോഗ്രാമുകളുടെ ഔദ്യോഗിക ഉദ്ഘാടനം സ്റ്റേഷൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ഡേവി കെ എ നിർവ്വഹിച്ചു.പ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി സ്വാഗതം ആശംസിപ്പിച്ചു.. പ്രകൃതി സംരക്ഷണ സംഘം കോർഡിനേറ്റർ സജി മാത്യൂ പദ്ധതി വിശദീകരണം നടത്തി.സ്നേഹ തണ്ണീർ കുടം ബ്രോഷർ ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി കൈമാറി... പോലീസ് ഓഫീസർമാരായ പ്രദീപ് കെ സി , ജയശ്രീ , പ്രസീദ , കമലം, സുരേഷ് കുമാർ ,രവി, തുടങ്ങിയവർ ചടങ്ങുകൾക്ക് ആശംസകളർപ്പിച്ചു.

സ്റ്റേഷന്റെ കീഴിലുളള ഓഫീസുകളിലും വീടുകളിലും പറവകൾക്ക് ദാഹജലമൊരുക്കുമെന്ന് പോലീസ് ഓഫീസർമാർ ഉറപ്പു നൽകി.

Post a Comment

Previous Post Next Post