കേരളത്തിലെ വിവിധ ജില്ലകളിലെ ടെക്നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.


 കേരളത്തിലെ വിവിധ ജില്ലകളിലെ ടെക്നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യായന വര്ഷത്തേക്കുള്ള ഓണ്‌ലൈന് പ്രവേശനം March-14 മുതൽ ആരംഭിച്ചു. കേരളത്തിൽ ആകെ 39 സ്ഥാപനങ്ങളാണുള്ളത്. മലപ്പുറം ജില്ലയിൽ കോക്കൂർ (ചങ്ങരംകുളം) ടെക്നിക്കൽ ഹൈസ്കൂൾ, കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂൾ, മഞ്ചേരി ടെക്നിക്കൽ ഹൈസ്കൂൾ എന്നീ മൂന്ന് സ്ഥാപനങ്ങൾ ആണുള്ളത്. വിദ്യാര്ഥികള്ക്ക് ഏപ്രില് 8 വരെ അപേക്ഷിക്കാം.എട്ടാം ക്ലാസിലേക്കാണ് വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനാവുക. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങള് പാലിച്ചാണ് തിരഞ്ഞെടുപ്പ്. പരീക്ഷഏപ്രില് 10ന് രാവിലെ 10 മുതൽ 11.30 വരെയാണ് പരീക്ഷ.ഏഴാം ക്ലാസ് നിലവാരത്തില് ഇംഗ്ലീഷ്, ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെൻ്റല് എബിലിറ്റി എന്നീ വിഷയങ്ങളില് നിന്നും ചോദ്യങ്ങളുണ്ടാവും. അപേക്ഷ നൽകിയ ടെക്നിക്കൽ ഹൈസ്കൂളുകളിൽ വെച്ചാണ് പരീക്ഷ നടക്കുക.തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക ഏപ്രില് 15ന് പ്രസിദ്ധീകരിക്കും. അപേക്ഷഅപേക്ഷ നല്‌കുന്നതിനും, പ്രവേശനം സംബന്ധിച്ച കൂടുതല് വിവരങ്ങള്ക്കും

https://polyadmission.org/ths എന്ന വെബ്സൈറ്റ്

സന്ദര്ശിക്കുക. സംശയങ്ങൾക്ക് : +919946533242,

+919645961710

Post a Comment

Previous Post Next Post